ഇരിക്കൂർ: പണം വെച്ച്ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. പടിയൂർ
പുലിക്കാട് സ്വദേശികളായ എം.സുരേന്ദ്രൻ (53), കെ.കെ.നിഷാജ്(41), സി. നിഷാജ്(42), കെ.കെ.സുമേഷ് (36), പി എം രതീഷ് (43) എന്നിവരെയാണ് എസ്.ഐ.ഷിബു എഫ്.പോളും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 7.35 മണിയോടെ പടിയൂർ പുലിക്കാട് സ്കൂളിന് സമീപം വെച്ചാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 2,740 രൂപയും പോലീസ് കണ്ടെത്തി.
إرسال تعليق