ഈ അധ്യയന വർഷം മുതൽ പാരലൽ കോളേജ് വിദ്യാഭ്യാസ ആനുകൂല്യ വിതരണം ഇഗ്രാൻ്റ് പോർട്ടൽ മുഖേന ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കും.
തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത അംഗീകൃത പാരലൽ കോളേജുകളിൽ പഠിക്കുന്നവരുടെ ആനുകൂല്യമാണ് ഓൺലൈനിലേക്ക് മാറുന്നത്.
താത്പര്യമുള്ള പാരലൽ കോളേജുകൾ സ്ഥാപനത്തെ സൈറ്റിൽ ചേർക്കുന്നതിനായി നിശ്ചിത മാതൃകയിലുളള അപേക്ഷയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം.
അവസാന തീയതി സെപ്റ്റംബർ ഏഴ്. നിശ്ചിത മാതൃകയിലുളള അപേക്ഷ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.
إرسال تعليق