കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ കരാർ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2023-24ലെ ബോണസായി നിലവിലെ ശമ്പളത്തിന്റെ 8.33 ശതമാനം സെപ്റ്റംബർ ഏഴിനകം വിതരണം ചെയ്യാൻ ജില്ലാ ലേബർ ഓഫീസർ സി.വിനോദ്കുമാറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ തീരുമാനമായി.
ബി വി ജി, ക്വസ്, സ്വാതി, വണ്ടർലാന്റ്, അസന്റ്, കാഫ്, ബി പി സി എൽ, ഡി ഐ ഡി യു. ഇലക്ട്രിക്കൽസ്, എം ബി സി ഇലക്ട്രിക്കൽസ് തുടങ്ങിയ കരാർ കമ്പനികളുടെ മാനേജ്മെന്റ് പ്രതിനിധികൾ ഹാജരായി. ട്രേഡ് യൂണിയനെ പ്രതിനിധികരിച്ച് സി സജീവൻ, പി കൃഷ്ണൻ, ശശീന്ദ്രൻ, പി സുധീഷ്, വൈശാഖ്, അജിത്ത്കുമാർ, എം നിധീഷ് എന്നിവർ പങ്കെടുത്തു.
إرسال تعليق