മയ്യഴി : മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ വൈദ്യുതിനിരക്കിൽ വൻ വർധന. ഗാർഹിക ഉപഭോക്താക്കൾക്ക് 100 യൂണിറ്റ് വരെയുള്ള നിരക്ക് 2.25 രൂപയിൽനിന്ന് 2.70 രൂപയായി ഉയർത്തി. 200 യൂണിറ്റ് വരെ 3.25 രൂപയായിരുന്നത് നാലുരൂപയായും 300 യൂണിറ്റ് വരെയുള്ളത് 5.40 രൂപയിൽനിന്ന് ആറുരൂപയായും ഉയർത്തിയിട്ടുണ്ട്. 300 യൂണിറ്റിന് മുകളിൽ 6.80 രൂപയുണ്ടായിരുന്നത് ഇനിമുതൽ 7.50 രൂപയാണ്.വാണിജ്യാവശ്യങ്ങൾക്കുള്ള വൈദ്യുതനിരക്ക് യൂണിറ്റിന് 65 പൈസ മുതൽ 85 പൈസ വരെയാണ് വർധിച്ചിട്ടുള്ളത്.
ജൂൺ 16 മുതൽ നിലവിൽ വന്ന വർധന കടുത്ത പ്രതിഷേധത്തെത്തുടർന്ന് നേരത്തേ നിർത്തിവെച്ചത് ഇപ്പോൾ വീണ്ടും നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
إرسال تعليق