തിരുവനന്തപുരം :- വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ 20.5 കോടി രൂപ കൈമാറി. സംസ്ഥാനത്തെ അയൽക്കൂട്ട ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ഓഗസ്‌റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 രൂപ. കുടുംബശ്രീയുടെ 46 ലക്ഷം അയൽക്കൂട്ട അംഗങ്ങൾ കൈകോർത്തതോടെയാണ് ഇത്രയും തുക സമാഹരിക്കാനായത്. നൈപുണ്യ ഏജൻസികൾ വഴി 2.5 ലക്ഷം രൂപയും സമാഹരിച്ചു.
മുഴുവൻ തുകയും മന്ത്രി എം.ബി രാജേഷ് മുഖ്യമന്ത്രിക്ക് കൈമാറി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, കുടുംബശ്രീ നിയുക്ത എക്സിക്യൂട്ടീവ് ഡയറക്‌ടർ എ.ഗീത, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഡയറക്‌ടർ കെ.എസ് ബിന്ദു, പിആർഒ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി നിഷാദ്, അക്കൗണ്ടന്റ് അബ്‌ദുൽ മനാഫ്, കമ്യൂണിക്കേഷൻ സ്പെഷലിസ്‌റ്റ് ജി.ചൈതന്യ എന്നിവർ പങ്കെടുത്തു.
إرسال تعليق