അധ്യാപകനെതിരെ വ്യാജ പോക്‌സോ കേസ് ; അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്ത് പൊലീസ്


കണ്ണൂര്‍: അധ്യാപകനെ പോക്സോ കേസില്‍ കുടുക്കാൻ ശ്രമം. അമ്മയ്ക്കും പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റിനുമെതിരെ കേസെടുത്ത് പൊലീസ് .

ഒപ്പം അധ്യാപകനെ പുറത്താക്കുന്നതിനായി സ്കൂള്‍ മാനേജ്മെന്റ് നിര്‍ദേശപ്രകാരമാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. 

കണ്ണൂര്‍ കടമ്ബൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത് . വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന മുറിയില്‍ എത്തി അധ്യാപകൻ ലൈംഗിക ചേഷ്ടകള്‍ കാണിച്ചു എന്നായിരുന്നു പരാതി. ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു . സംഭവത്തില്‍ അധ്യാപകൻ ഒരു വര്‍ഷമായി സസ്പെൻഷനില്‍ കഴിയുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement