ജില്ലയിൽ നെല്ല് സംഭരണത്തോടനുബന്ധിച്ച് സപ്ലൈകോ ഫീൽഡ് തലത്തിൽ പാഡി പ്രൊക്യോർമെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
വി.എച്ച്.എസ്.സി (കൃഷി അല്ലെങ്കിൽ അനുബന്ധ വിഷയം) ആണ് യോഗ്യത. ഇരുചക്ര വാഹനം ഓടിക്കാൻ അറിയാവുന്നവർ, പ്രാദേശിക ഉദ്യോഗാർത്ഥികൾ, സമാന മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, ഇരുചക്ര വാഹന ലൈസൻസ്, ആധാർ, മുൻപരിചയം, മേൽവിലാസം, ഇ-മെയിൽ എന്നിവയും ഫോട്ടോ പതിച്ച ബയോഡേറ്റയും സാക്ഷ്യപത്രങ്ങളും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 20 നകം പാലക്കാട് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസിൽ നൽകണമെന്ന് പാഡി മാർക്കറ്റിങ് ഓഫീസർ അറിയിച്ചു.
إرسال تعليق