നീലേശ്വരം : വീടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കയ്ക്കും അലമാരയ്ക്കും തീപിടിച്ചു. ഇന്നലെ ഉച്ചയോടെ തൈക്കടപ്പുറം അഴിത്തലയിലെ കോട്ടയില്‍ മുസദ്ദിഖിന്‍റെ ഭാര്യ ആയിഷയുടെ മൊബൈല്‍ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.
കിടക്കയില്‍ വച്ചിരുന്ന ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. തീപടര്‍ന്ന് കിടപ്പ് മുറിയിലെ കിടക്കയും അലമാരയും കത്തി. ശബ്ദം കേട്ട് ഓടിയെത്തിയ ആയിഷയും ബന്ധുക്കളും തീയണച്ചതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് പടരുന്നത് ഒഴിവായി
إرسال تعليق