കൂത്തുപറമ്പിൽ ഷീ ലോഡ്ജ് ഒരുങ്ങി


ദൂരദേശങ്ങളിൽനിന്നും നഗരത്തിലെത്തുന്ന വനിതകൾക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം. നഗരസഭ സ്ഥാപിക്കുന്ന ഷീ ലോഡ്ജ് പ്രവർത്തന സജ്ജമായി. 65 ലക്ഷം രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള ഷീ ലോഡ്ജിന്റെ നിർമാണം പൂർത്തീകരിച്ചത്.

കൂത്തുപറമ്പ് പട്ടണത്തിലും സമീപപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന സ്‌ത്രീകൾക്ക്‌ നേരത്തെ നഗരസഭ സ്ഥാപിച്ച വനിതാ ഹോസ്റ്റൽ ഏറെ ആശ്വാസമാണ്. നിരവധി പേരാണ് വനിതാ ഹോസ്റ്റലിനെ ആശ്രയിക്കുന്നത്‌.
വനിതാ ഹോസ്റ്റലിനോടനുബന്ധിച്ചാണ് നഗരസഭ ഷീ ലോഡ്ജ് പദ്ധതിക്കും തുടക്കമിട്ടിട്ടുള്ളത്. കുറഞ്ഞ ചെലലവിൽ സുരക്ഷിത താമസം ഒരുക്കുകയെന്നതാണ് പ്രത്യേകത. ഇതര ജില്ലകളിൽനിന്നടക്കം എത്തി കൂത്തുപറമ്പിലും സമീപപ്രദേശങ്ങളിലും ജോലിചെയ്യുന്ന വനിതകൾ നിരവധിയാണ്. ഷീ ലോഡ്ജ് ഉദ്ഘാടനംചെയ്യുന്നതോടെ ഇവർക്ക്‌ വലിയ ആശ്വാസമാകും

Post a Comment

أحدث أقدم

Join Whatsapp

Advertisement