കണ്ണൂർ : ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ഫയർ ഫോഴ്സ് ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ കക്കാട് പള്ളിപ്രം സ്വദേശി അമൃത് കൃഷ്ണയാണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. ഒന്നിച്ച് യാത ചെയ്ത ആദിത്യൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന ആപ്പിൾ ബസ്സും സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.
إرسال تعليق