"ബിജു ഏട്ടന്റെ കണക്ക് തീർക്കാൻ ബാക്കിയുണ്ട്"; പയ്യന്നൂർ രാമാന്തളിയിൽ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിൽ റീത്ത് വെച്ചു


പയ്യന്നൂര്‍: രാമന്തളി കക്കം പാറയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ റീത്ത് . സിപിഎം പ്രവര്‍ത്തകനായ എന്‍.പി.റിനീഷിന്റെ വീട്ടുവരാന്തയിലാണ് റീത്ത് വെച്ചത്. ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.വീട്ടുകാർ
വിവരമറിയിച്ചതിനെതുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി റീത്ത് കസ്റ്റഡിയിലെടുത്ത് അന്വേഷണമാരംഭിച്ചു.

റിനീഷിന്റെ പിതാവ് മത്സ്യത്തൊഴിലാളിയായ ഗംഗാധരന്‍ ഇന്നുരാവിലെ ജോലിക്ക് പോകാനായി വാതില്‍ തുറന്നപ്പോഴാണ് ഗ്രീൽസിന് സമീപം റീത്ത് കണ്ടത്. വാഴയില വട്ടത്തില്‍ ചുറ്റിയുണ്ടാക്കിയ റീത്തിന് മുകളിൽ ‘ബിജു എട്ടന്റെ കണക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ട്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു’വെന്ന് എഴുതിയിട്ടുണ്ട്. ഇന്നലെ റിനീഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുന്നരു വട്ടപ്പറമ്പ ചാലിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

കഴിഞ്ഞ മാസം 19ന് റിനീഷിൻ്റെ വീട്ടിലെ വളര്‍ത്തുനായയെ ആരോ വിഷംകൊടുത്തു കൊന്ന സംഭവവുമുണ്ടായിരുന്നു.നേരത്തെ ഈ വീടിന് നേരെ ബോംബേറും കിണര്‍, മോട്ടോര്‍ എന്നിവയ്ക്കുനേരെ ആക്രമങ്ങളും ഉണ്ടായിരുന്നു.വര്‍ഷങ്ങളായി സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് റീത്ത് വെച്ചതിന് പിന്നിലെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം കുന്നരു ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു

Post a Comment

أحدث أقدم

Join Whatsapp

Advertisement