പയ്യാമ്പലം ബീച്ച് ശുചീകരിച്ച് കുട്ടി പോലീസുകാർ



കണ്ണൂർ : പയ്യാമ്പലം ബീച്ചിൽ ശുചീകരണ യജ്ഞവുമായി കുട്ടി പോലീസുകാർ. സ്റ്റുഡൻസ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ ത്രിദിന ഓണം ക്യാമ്പിൻ്റെ ഭാഗമായി ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ ബീച്ച് ശുചീകരിച്ചു.

കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജയസൂര്യൻ, പ്രിൻസിപ്പൽ ശ്രീജ, ഹെഡ്മിസ്ട്രർ സനിത, പിടിഎ പ്രസിഡണ്ട് എം ഫൈസൽ, ഡ്രിൽ ഇൻസ്‌ട്രക്ടർമാർ സനീഷ്, ഷിജി, സിപിഒ ദേവസ്യ, എസ് സി പി ഒ തസ്ലീമ എന്നിവർ പങ്കെടുത്തു.

മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ ഫിസിക്കൽ, പരേഡ് പരിശീലനങ്ങൾ, യോഗ ക്ലാസ്, മൊബൈൽ ഫോണിന്റെ ദൂഷ്യവശങ്ങൾ, സൈബർ നിയമങ്ങൾ, ലഹരി വിരുദ്ധ ബോധവൽക്കരണം, പ്രകൃതി സംരക്ഷണം എന്നീ വിഷയങ്ങളിൽ വിവിധ വിദഗ്ധർ ക്ലാസെടുത്തു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ആദരം നൽകി. കണ്ണൂർ സിറ്റി എസ് പി സി പ്രോജക്ടിന്റെ എ ഡി എൻ ഒ രാജേഷ്, പ്രോജക്ട് അസി. ജയദേവൻ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم

Join Whatsapp

Advertisement