കണ്ണൂര്‍: പിണറായി പടന്നക്കരയിലെ നവവധു മേഘ (28) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കതിരൂര്‍ നാലാംമൈല്‍ മാധവി നിലയത്തില്‍ പ്രസന്നയുടെ മകനും ജിം ട്രെയിനറുമായ സച്ചിൻ കോടതിയില്‍ കീഴടങ്ങി.
തലശേരി ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇന്നലെയാണ് സച്ചിൻ തലശേരി എസിജെഎം കോടതിയില്‍ കീഴടങ്ങിയത്.
മേഘയുടെയും സച്ചിന്‍റെയും പ്രേമവിവാഹമായിരുന്നു. കഴിഞ്ഞ ജൂണ്‍ 10 ന് ഭര്‍തൃവീട്ടിലാണ് മേഘ ആത്മഹത്യ ചെയ്യുന്നത്. രണ്ടുമാസത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് മേഘ ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ നിലവില്‍ കണ്ണൂര്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്
إرسال تعليق