നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികള്‍ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നിപ മരണം നടന്ന കോഴിക്കോട് മരുതോങ്കര കള്ളാട്ടെ വീട്ടില്‍ ഇവര്‍ 2 ദിവസത്തിലധികം താമസിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭര്‍ത്താവും പുറത്തുപോയതായി കണ്ടെത്തിയത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലെ വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ഇവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
إرسال تعليق