ഓണം ബമ്പര്‍ വില്‍പനയ്ക്കുള്ള സമയ പരിധി നീട്ടി ലോട്ടറി വകുപ്പ്. നാളെ രാവിലെ പത്ത് മണിവരെ ജില്ലാ ലോട്ടറി ഓഫീസുകളില്‍ നിന്ന് ബമ്പര്‍ ലോട്ടറി വാങ്ങാം. നാളെ വൈകുന്നേരമാണ് ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പ്. ഇത്തവണ റെക്കോര്‍ഡ് വില്‍പനയാണ് ലോട്ടറി വില്‍പനയില്‍ നടന്നത്. 72 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയ. നാളെ കൂടി കഴിയുമ്പോള്‍ അത് 75 ലക്ഷം കഴിയുമെന്നാണ് പ്രതീക്ഷ. 25 കോടിയാണ് ഒന്നാം സമ്മാനം.
إرسال تعليق