പോലീസുകാര്‍ക്ക് ഫോണില്‍ വധഭീഷണി-ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍



മാഹി:പോലീസുകാര്‍ക്ക് ഫോണില്‍ വധഭീഷണി. ബി.ജെ.പി കണ്ണൂര്‍ ജില്ലാ പ്രസിഡന്റിന്റെ ഡ്രൈവര്‍ അറസ്റ്റില്‍.
മര്‍ദ്ദന കേസില്‍ പ്രതികളായ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പോലീസുകാരെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്തതിനാണ് വെസ്റ്റ് പള്ളൂരിലെ അമല്‍രാജ് എന്ന സച്ചുവിനെ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.

ബി.ജെ.പി. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ ഡ്രൈവറായ ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement