തലായി ബാലഗോപാലക്ഷേത്രഭണ്ഡാരം തകർത്ത് മോഷണം



തലശ്ശേരി: തലായി ബാലഗോപാലക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് മോഷണം. 50,000 രൂപ നഷ്ടപ്പെട്ടതായി കരുതുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ക്ഷേത്രത്തിനകത്ത് മതിലിനോട് ചേർന്ന് ഇടത്തും വലത്തുമുള്ള രണ്ട് ഭണ്ഡാരമാണ് തകർത്തത്. ക്ഷേത്രത്തിന്റെ പിൻവശത്തെ മതിൽച്ചാടിയാണ് കള്ളൻ അകത്തു കയറിയത്.

ക്ഷേത്രത്തിന് പുറത്തുള്ള ഭണ്ഡാരം തകർക്കാനും ശ്രമം നടത്തി. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. തലശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു മാസം മുൻപാണ് ഭണ്ഡാരം തുറന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement