നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞു കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു



ഇരിട്ടി: നിയന്ത്രണം വിട്ട കാർറോഡിൽ നിന്നും തെന്നിമാറി പുഴയിലേക്ക് മറിഞ്ഞു. മരങ്ങൾക്കിടയിൽ വാഹനം തടഞ്ഞു നിന്നതിനാൽ കാർയാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന എടൂർ സ്വദേശിയും എടത്തൊട്ടി ഡിപോൾ കോളേജ് അധ്യാപകനുമായ ജോസ് ആണ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 9 മണിയോടെ എടൂർ - മണത്തണ മലയോര ഹൈവേയിൽ കൂടലാട് ആയിരുന്നു അപകടം. എടൂരിൽ നിന്നും എടത്തൊട്ടി കോളേജിലേക്ക് പോവുകയായിരുന്ന ജോസ് ഓടിച്ച കാർ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ റോഡിൽ വന്നടിഞ്ഞ മണ്ണിൽ തെന്നി നീങ്ങി ബാവലിപ്പുഴയുടെ ഭാഗമായ പാലപ്പുഴ പുഴയിലേക്ക് മറിയുകയായിരുന്നു. വളരെ താഴ്ചയുള്ള ഭാഗമാണെങ്കിലും കാർ പത്തു മീറ്ററോളം താഴെ മരങ്ങളിലും കുറ്റിച്ചെടികളിലും തട്ടി നിൽക്കുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നെങ്കിലും ജോസ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തിയിരുന്നു. 
മലയോര ഹൈവേയുടെ ഭാഗമായ എടൂർ - മണത്തണ റോഡിൽ ആറളം പാലം മുതൽ പാലപ്പുഴ പാലം വരെയുള്ള ഭാഗം അപകട മേഖലയായി മാറിയിരിക്കയാണ്. വളവും തിരിവുകളും ഏറെയുള്ള മെക്കാഡം റോഡിൽ ഓവുചാൽ ഇല്ലാത്തതും മഴക്കാലത്ത് ഇടറോഡുകളിൽ നിന്നും മറ്റും മണ്ണും ചരലും വന്നടിയുന്നതും വാഹനങ്ങൾ അപകടത്തിൽ പെടാൻ ഇടയാക്കുകയാണ്. ചെങ്കൽ ലോറികളുടെയും ബൈക്ക് അടക്കമുള്ള ചെറു വാഹനങ്ങളുടെ അമിത വേഗതയും അപകടം ക്ഷണിച്ചു വരുത്തുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement