വിള ഇന്‍ഷുറന്‍സ് പദ്ധതി; അംഗമാകാന്‍ ഇന്ന് വരെ അവസരം



കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാന്‍ കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനം ഇറക്കിയത്.

നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പു, കുരുമുളക്, പയർ വര്‍ഗങ്ങള്‍, പൈനാപ്പിള്‍, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങ് വര്‍ഗവിളകള്‍, ചെറുധാന്യങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവക്ക് കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി.

താല്പര്യമുള്ള കര്‍ഷകര്‍ക്ക് നാഷണല്‍ ക്രോപ് ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, മറ്റു ബാങ്കുകള്‍ തുടങ്ങിയവ മുഖേന കര്‍ഷകര്‍ക്ക് ഇതില്‍ അംഗങ്ങളാകാം. വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 18004257064

Post a Comment

أحدث أقدم

Join Whatsapp

Advertisement