തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്കു നേരെ കൈയ്യേറ്റ ശ്രമവും വാക്കേറ്റവും നടത്തി മദ്യപ സംഘം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. മുറിയാത്തോട് സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുളള ആറംഗസംഘമാണ് അക്രമാസക്തരായത്. ഇവർക്കെതിരെ തളിപറമ്പ് പൊലീസ് കേസെടുക്കുകയും ചെയ്തു.
إرسال تعليق