പുതുപ്പള്ളിയിൽ അട്ടിമറിയില്ല; വിജയം ആവർത്തിച്ച് യുഡിഎഫ്



പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി യുഡിഎഫ്. ചാണ്ടി ഉമ്മനെ കെട്ടിപിടിച്ചും ഉമ്മവെച്ചുമാണ് അണികള്‍ സന്തോഷം പ്രകടിപ്പിച്ചത്. റോഡ് ഷോ നടത്തിയും പൂത്തിരി കത്തിച്ചും വിജയം ആഘോഷമാക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്‍റെ ജയം. 36,454 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ വിജയം നേടിയത്. 2011 തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം. 2021ല്‍ ഉമ്മൻചാണ്ടിക്ക് 9044 വോട്ടിന്‍റെ ഭൂരിപക്ഷം നൽകിയാണ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി വിജയിപ്പിച്ചത്. കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടി കിതച്ച 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മൻ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നേടിയിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement