വവ്വാൽ ചത്ത നിലയിൽ; ജഡം സൂക്ഷ്മപരിശോധനയ്ക്കയച്ചു



ചമ്പാട് : നിപ രോഗം ആശങ്കയുയർത്തവെ, ചമ്പാട്ട് വവ്വാലിനെ റോഡരികിൽ ചത്തനിലയിൽ കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. അരയാക്കൂൽ-പന്ന്യന്നൂർ റോഡിന് സമീപത്താണ് ബുധനാഴ്ച രാവിലെ വവ്വാലിനെ ചത്തനിലയിൽ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പന്ന്യന്നൂരിലെ വെറ്ററിനറി സർജൻ ഡോ. പി. ദിവ്യ സ്ഥലത്തെത്തി.

നിപ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വിവരം കണ്ണൂരിലേക്ക് കൈമാറിയതിനാൽ ആർ.ഡി.ഡി.എൽ. സംഘം സ്ഥലത്തെത്തി വവ്വാലിന്റെ ജഡം സൂക്ഷ്മപരിശോധനയ്ക്കായി കൊണ്ടുപോയി.

മൂടിവെയ്ക്കാനുപയോഗിച്ച ഹാർഡ് ബോർഡ് പെട്ടിയും മറ്റ് അവശിഷ്ടങ്ങളും ആഴത്തിൽ കുഴിയെടുത്ത് മൂടുകയും ചെയ്തു. അതേസമയം ഭയക്കാനുള്ള സാഹചര്യമില്ലെന്നും ഇലക്‌ട്രിക്ക് ലൈനിൽനിന്ന്‌ ഷോക്കേറ്റാവാം വവ്വാലിന് മരണം സംഭവിച്ചതെന്ന്‌ സംശയിക്കുന്നതായും ഡോക്ടർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement