നിപ; കണ്ണൂരടക്കം മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത, കേന്ദ്രസംഘം ഇന്ന് കോഴിക്കോടെത്തും


കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അയൽ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം. കണ്ണൂർ,വയനാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം ഉള്ളത്. കോഴിക്കോടും കനത ജാഗ്രത തുടരുകയാണ്.രോഗം സ്ഥിരീകരിച്ച മരുതോങ്കര അടക്കം ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. ആയഞ്ചേരി, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, കാവിലും പാറ, വില്ല്യപ്പള്ളി പഞ്ചായത്തുകളിലെ വാർഡുകളാണ് കണ്ടൈൻമെന്റ് സോണുകളാക്കി മാറ്റിയിട്ടുള്ളത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement