കണ്ണൂർ: കേരള-കർണാടക അതിർത്തിയായ മാക്കൂട്ടം ചുരത്തിൽ മൃതദേഹം കണ്ടെത്തിയതിൽ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
ട്രോളി ബാഗിൽ കണ്ടെത്തിയ മൃതദേഹം ആരുടെതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടത് 25നും 30നും ഇടയിൽ പ്രായമുള്ള യുവതിയെന്ന് പൊലീസ് അറിയിച്ചു.
കണ്ണൂർ കണ്ണവത്ത് നിന്ന് കാണാതായ യുവതിയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡി.എൻ.എ പരിശോധനക്കായി യുവതിയുടെ അമ്മയുടെ രക്ത സാമ്പിൾ ശേഖരിക്കും.
إرسال تعليق