ന്യൂമാഹിയിൽ അഞ്ച് ഹോട്ടലുകളിൽ കവർച്ച



ന്യൂമാഹി : പെരിങ്ങാടി, മമ്മിമുക്ക്, കല്ലായി അങ്ങാടി, കല്ലായി ചുങ്കം എന്നിവിടങ്ങളിലെ അഞ്ച് ഹോട്ടലുകളിൽ കവർച്ച. വൈഷ്ണവ്, ബ്രീസ്, രാജീവ്, ശ്രീലക്ഷ്മി, രജിത എന്നീ ഹോട്ടലുകളിലും ആയിഷ ഫാൻസിയിലുമാണ് കവർച്ച നടന്നത്.

ചെറിയ തുകകളാണ് കവർന്നത്. എല്ലാ സ്ഥലത്തും വാതിലിന്റെ പൂട്ടുപൊട്ടിച്ചാണ് അകത്ത് കടന്നത്. ന്യൂമാഹി പോലീസ്‌ സ്ഥലത്തെത്തി കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സ്ഥാപനങ്ങൾ സന്ദർശിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement