തൊടുപുഴയിൽ മകളെ വില്‍പ്പനയ്‌ക്കെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ്: അച്ഛന്റെ ഐഡി ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പോലീസ്


തൊടുപുഴ: തൊടുപുഴയില്‍ പതിനൊന്നു വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. രണ്ടാനമ്മയുടെ മൊബൈല്‍ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്.

പിതാവിന്റെ ഫേയ്‌സ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു പോസ്റ്റിട്ടത്. പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴിക്കിനെ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു.

പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടെയായിരുന്നു പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ പോലീസ് കൗണ്‍സിലിംഗിന് വിധേയമാക്കും. അതേസമയം, രണ്ടാനമ്മക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടിയിരിക്കുകയാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് തൊടുപുഴ പൊലീസ് കേസെടുത്തിട്ടുള്ളത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement