കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നമ്ബര്‍ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പാര്‍ക്കിങ് നമ്ബര്‍ ഒന്ന് മുതല്‍ 4200 വരെയുള്ള ഓട്ടോകളും രേഖകളും സെപ്റ്റംബര്‍ ഒമ്ബതിന് രാവിലെ 8.30 മുതല്‍ 11 മണി വരെ തോട്ടട എസ് എന്‍ കോളേജ് ഗ്രൗണ്ടില്‍ പരിശോധിക്കുന്നു. ഉടമസ്ഥന്‍മാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കണം.
പെര്‍മിറ്റിലുള്ളതു പ്രകാരം പാര്‍ക്കിങ് പ്ലേസ് മുന്‍ഭാഗത്ത് ഇടതുവശത്തായി എഴുതണം. കണ്ണൂര്‍ ടൗണ്‍ പാര്‍ക്കിങ് ഉള്ള വണ്ടികള്‍ മുന്‍ഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതല്‍ താഴോട്ട് മഞ്ഞ നിറം അടിച്ചിരിക്കണം. കൂടാതെ കോര്‍പ്പറേഷന്‍ എബ്ലം വരച്ച് പാര്‍ക്കിങ് നമ്ബര്‍ രേഖപ്പെടുത്തണം. വാഹനത്തിന്റെയും പെര്‍മിറ്റിന്റെയും അസ്സല്‍ രേഖകള്‍ പരിശോധനാ സമയത്ത് ഹാജരാക്കണം.കണ്ണൂര്‍ ടൗണ്‍ പാര്‍ക്കിങ് സ്ഥലം പെര്‍മിറ്റില്‍ രേഖപ്പെടുത്താത്ത ഓട്ടോറിക്ഷകള്‍ വാഹന പരിശോധനയില്‍ സംബന്ധിക്കേണ്ടതില്ല. തുടര്‍ ദിവസങ്ങളില്‍ റോഡില്‍ പെര്‍മിറ്റ് സംബന്ധിച്ച കര്‍ശനമായ വാഹന പരിശോധന ഉണ്ടാകും.
പരിശോധന കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം മുതല്‍ നിയമവിരുദ്ധമായി ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
إرسال تعليق