കൊല്ലത്ത് ഭാര്യയെ തീകൊളുത്തി കൊന്നു; ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി


കൊല്ലത്ത് ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് ഭാര്യ നാദിറയെ ഭർത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. റഹീം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കർണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവർ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തിൽ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് റഹീം നേരത്തെ ജയിലിൽ കഴിയുകയായിരുന്നു. തുടർന്ന് റിമാൻഡിൽ പുറത്തിറങ്ങി ഭാര്യയെ കൊലപ്പെടുത്തുകയിരുന്നു. വീട്ടിൽ എന്നും അടിയും വഴക്കുമാണ്. നാദിറ സ്വയം സഹിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്ക് അവൾ നാട്ടിൽ പോയി തിരിച്ചുവന്നതാണ്. എല്ലാ പൈസയും റഹീം ബലം പ്രയോഗിച്ച് കൈക്കലാക്കുകയാണ് ചെയ്തിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement