താലൂക്ക് ആശുപത്രിയിൽ നിയമനം



പേരാവൂർ: ദിവസ വേതന അടിസ്ഥാനത്തിൽ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എച്ച്എംസി മുഖാന്തരം ലാബ് ടെക്നിഷ്യനെയും ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ഡയാലിസിസ് ടെക്നിഷ്യനെയും നിയമിക്കുന്നു. ഇന്റർവ്യൂ നാളെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ നടത്തും. പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന രേഖകൾക്ക് ഒപ്പം കോപ്പിയും ഹാജരാക്കണം. 0പിഎസ്‌സി നിർദേശിക്കുന്ന പ്രായവും യോഗ്യതയും ഉളളവർക്ക് പങ്കെടുക്കാം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ രാവിലെ 10.30 ന് ആരംഭിക്കും. 10 മണിക്ക് റജിസ്ട്രേഷൻ. ഡയാലിസിസ് ടെക്നിഷ്യൻ ഇന്റർ വ്യൂ ഉച്ച കഴിഞ്ഞ 2.30 മുതലും നടത്തും. 2 മണിക്ക് റജിസ്ട്രേഷൻ. ഫോൺ 0490 2445355.

Post a Comment

أحدث أقدم

Join Whatsapp

Advertisement