മുഴക്കുന്ന്: വധശ്രമ കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആർ എസ് എസ് പ്രവർത്തകനെ കാപ്പാ നിയമം ചുമത്തി പോലീസ് ജയിലിലടച്ചു. മുഴക്കുന്ന് പാലപ്പുഴ സ്വദേശി റിട്ട. എസ്.ഐ.യുടെ മകനായ ടി. അനിലിനെ (32)യാണ് മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ കാപ്പാ നിയമപ്രകാരം അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ പ്രതിക്കെതിരെ കാപ്പാഗുണ്ടാനിയമം ചുമത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. ഏഴോളം കേസിൽ പ്രതിയായ ഇയാൾ ദിവസങ്ങൾക്ക് മുമ്പ് വധശ്രമ കേസിൽ പോലീസ് പിടിയിലായി സ്റ്റേഷനിലെത്തിച്ചപ്പോൾ ചാടിപ്പോയ സംഭവവുമുണ്ടായിരുന്നു. പ്രതി ചാടിയ പോയ സംഭവത്തിൽ നടപടി യുടെ ഭാഗമായി അന്നത്തെ മുഴക്കുന്ന് എസ്.ഐ ഷിബു എസ് പോളിനെ ആലക്കോട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയ സംഭവവുമുണ്ടായിരുന്നു.
إرسال تعليق