ഉളിക്കൽ: ഉളിക്കൽ നെല്ലിക്കാം പൊയിലിൽ രണ്ടിടങ്ങളിലായി മോഷണം . നെല്ലിക്കാം പൊയിൽ പള്ളിയുടെ ഭണ്ഡാരവും സമീപത്തെ സൂപ്പർ മാർക്കറ്റിലുമാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വെള്ളിയാഴ്ച പുലർച്ചെയോടെ യാണ് നെല്ലിക്കാം പൊയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മുറ്റത്തിന് സമീപമുള്ള ഭണ്ഡാരം പൂട്ട് തകർത്ത് പണം മോഷ്ടിച്ചത്. ഏകദേശം പന്ത്രണ്ടരയോടെയാണ് ഒരാൾ ഭണ്ഡാരം കവരുന്നതായി നിരീക്ഷണ ക്യാമറയിൽ ദൃശ്യമായത്. എന്നാൽ ഇതിനും മുൻപ് 11 മണിയോടെയാണ് സമീപത്തെ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നത്.
സാധാരണ എല്ലാ ഞായറാഴ്ചയും ഭണ്ഡാരം തുറന്ന് പണമെടുക്കാറുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ചയും പണം ഇതിൽ നിന്നും മാറ്റിയിരുന്നു എന്നും പള്ളി അധികൃതർ പറഞ്ഞു. രണ്ടായിരം മുതൽ നാലായിരം വരെ യാണ് ഒരാഴ്ച ഇതിൽ പണമുണ്ടാകാറുള്ളത്. അതിനാൽ തന്നെ നാലു ദിവസങ്ങളിലായി ഭക്തർ നിക്ഷേപിച്ച പണം ഇതിൽ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു. ഇരു സ്ഥാപന അധികൃതരുടെയും പരാതിയിൽ ഉളിക്കൽ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ കള്ളൻ ആരാണെന്നു ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
إرسال تعليق