ഇരിട്ടി: മിനിലോറിയും കാറും കൂട്ടിയിടിച്ച് കാറിന്റെ മുൻഭാഗം തകർന്നു. ഹാജിറോഡ് - പാലപ്പുഴ റോഡിൽ ചാക്കാടാണ് അപകടം നടന്നത്. വയനാട്ടിൽ നിന്നും നീലേശ്വരത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന ചെങ്കല്ല് കയറ്റിയ മിനിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ ഓവുചാലിലേക്ക് വീണ കാറിന്റെ മുൻ ഭാഗം തകർന്നു. കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.
إرسال تعليق