മാഹിയിൽ ഹെറോയിനുമായി 6 പേർ പിടിയിൽ


മാഹി മുണ്ടോക്കിലെ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്സിൽനിന്ന് ഹെറോയിനുമായി ആറുപേരെ മാഹി പൊലീസ്‌ പിടികൂടി. തലശേരി കാവുംഭാഗത്തെ മുനവർ ഫിറോസ് (25), വടകര ചോറോട് മുട്ടുങ്ങൽ അഫ്നാമ്പ് (32), വടകര വലിയ വളവിലെ ഷംനാദ് (30), കോഴിക്കോട് മാങ്കാവിലെ അഷറഫ് (39), മാങ്കാവ് വളയനാട് മുഹമ്മദ് റിയാസ് (34), തലശേരി ചിറക്കരയിലെ അനീഫ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്‌ക്ക്‌ ചെറുപായ്ക്കറ്റുകളിൽ സൂക്ഷിച്ച 4.9 ഗ്രാം ഹെറോയിനും കസ്‌റ്റഡിയിലെടുത്തു. ക്വാർട്ടേഴ്‌സിലെ ഒരു മുറി കേന്ദ്രീകരിച്ച്‌ രാത്രികാലങ്ങളിൽ മയക്കുമരുന്ന് വിപണനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ്‌ റെയ്‌ഡ്‌.

Post a Comment

أحدث أقدم

Join Whatsapp

Advertisement