സ്വര്‍ണവില വീണ്ടും 44,000 തൊട്ടു; ഇന്ന് വര്‍ധിച്ചത് 120 രൂപ


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 44,000 കടന്നത്. നിലവില്‍  44,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി. 

തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 14ന് 43,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുകയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement