30 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടാക്കൾ മുറിച്ചുകടത്തി. കോച്ചങ്കണ്ടി ‘തപസ്യ’ വീട്ടിൽ കെ കെ ശശിധരന്റെ വീട്ടുപറമ്പിലെ വലിയ ചന്ദനമരമാണ് ബുധൻ പുലർച്ചെ മുറിച്ചു കടത്തിയത്. ഏതാണ്ട് 75,000 രൂപ വിലവരും. ഒരു വർഷം മുമ്പ് രണ്ട്പേർ മരം വാങ്ങാനായി ചോദിച്ചുവന്നിരുന്നു. സിസിടിവിയിൽ രണ്ട് പേർ മോഷ്ടിക്കുന്ന ദൃശ്യം പതിഞ്ഞിരുന്നു. വീട്ടുടമയുടെ പരാതിയിൽ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി.
إرسال تعليق