3 പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു



കോട്ടയം: പാലായ്ക്കടുത്ത് രാമപുരത്ത് 3 മക്കളുടെ കഴുത്തറുത്ത ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങി മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെ ആയിരുന്നു ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് മക്കളേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മക്കളായ അനന്യ (13) അമേയ (10) അനാമിക (7) എന്നിവരെയാണ് അച്ഛന്‍ കഴുത്തറത്ത് കെല്ലാന്‍ ശ്രമിച്ചത്. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നു. ഇതിന് ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി മൂന്ന് പെണ്‍മക്കളുമൊത്താണ് ജോമോന്‍ താമസിച്ചിരുന്നത്. അതേസമയം, എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement