തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേതുൾപ്പെടെ എല്ലാ തിരഞ്ഞെടുപ്പുകളും ഒന്നിച്ചുനടത്താനുള്ള ആലോചനകൾ രാജ്യത്ത് മുറുകുമ്പോൾ 2025-ലെ തദ്ദേശതിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഒരുക്കംതുടങ്ങി. വോട്ടർപട്ടികയുടെ പുതുക്കൽ ഈ മാസംതന്നെ നടത്തും. കരട് പട്ടിക എട്ടിനും അന്തിമപട്ടിക ഒക്ടോബർ 16-നും പ്രസിദ്ധീകരിക്കും.
മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പുകളിലും 2025-ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.
إرسال تعليق