അവിട്ടം ദിനമായ നാളെ ബാറും ബെവ്കോയും തുറന്നുപ്രവർത്തിക്കും. വ്യാഴം, വെളളി ദിവസങ്ങളിൽ രണ്ടും അവധിയായിരിക്കും. 31-ാം തിയതി ശ്രീനാരായണ ഗുരു ജയന്തി ആയതിനാൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. ഒന്നാം തിയതി ഓണക്കാലത്തിനിടയിലായതിനാലാണ് രണ്ട് ദിവസം അടുപ്പിച്ച് മദ്യശാലകൾ അടച്ചിടുന്നത്.
തിരുവോണം ദിനമായ ഇന്ന് ബെവ്കോ അവധിയായിരുന്നെങ്കിലും ബാറുകൾ തുറന്നു. തിരുവോണത്തിന് സർക്കാർ ഓഫീസുകൾക്ക് അവധി ആയതിനാലാണ് ബെവ്കോയും തുറക്കാതിരുന്നത്. 31-ാം തിയതിയും ഒന്നാം തിയതിയും അവധിയായതിനാൽ നാളെ ബിവറേജിലും ബാറിലും തിരക്കനുഭവപ്പെട്ടേക്കും.
ഉത്രാടദിനത്തിൽ ബെവ്‌കോ വഴി 116 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റതിനേക്കാൾ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. രണ്ടു ഔട്ട്‌ലെറ്റുകളിൽ ഒരു കോടിയ്ക്ക് മുകളിൽ വിൽപ്പന നടന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാൽ കൊല്ലത്തെ ആശ്രമം പോർട്ട് ഔട്ട്‌ലെറ്റിലാണ് ഒരു കോടിക്ക് മുകളിൽ വിൽപ്പന നടന്നത്.
إرسال تعليق