വാഹനാപകടത്തിൽ പരിക്കേറ്റ പതിനൊന്നുകാരി മരിച്ചു



ശ്രീകണ്ഠപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ പതിനൊന്നുകാരി മരിച്ചു. ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി - ലിഷ ദമ്പതികളുടെ മകൾ ദൃശ്യ ഹരി ആണ് മരിച്ചത്.

നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഉത്രാട നാളിൽ സമീപത്തെ ക്ലബ്ബിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോകവേ വീടിന് മുന്നിൽ നിന്നും റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗതയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം.

Post a Comment

أحدث أقدم

Join Whatsapp

Advertisement