സീരിയൽ നടി അപർണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ വീട്ടിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം.
സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു.
സഞ്ജിത് ആണ് അപർണയുടെ ഭർത്താവ്. ത്രയ, കൃതിക എന്നിവരാണ് മക്കൾ. നിരവധി സീരിയലുകളിലും സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
إرسال تعليق