ലോറിയുമായി കൂട്ടിയിടിച്ച കാറിന്‍റെ എൻജിന് തീപ്പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്



കണ്ണൂർ: താഴെ ചൊവ്വയിൽ അപകടത്തിൽപ്പെട്ട കാറിന് തീപ്പിടിച്ചു. ലോറിയുമായി കൂട്ടിയിടിച്ച കാറിന്റെ എൻജിനിൽ തീ പടരുക ആയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ആണ് സംഭവം. കാറിൽ യാത്ര ചെയ്ത മൂന്ന് പേർക്ക് പരിക്കേറ്റു.

തലശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും തലശ്ശേരിയിലേക്ക് പോകുക ആയിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടി ഉണ്ടായ ഉടൻ യാത്രക്കാർ വാഹനത്തിൽ നിന്ന് പുറത്ത് ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീ അണച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement