ഇന്നു വൈകിട്ട് മനേക്കര റോഡിന് സമീപത്തായിരുന്നു നിയന്ത്രണം വിട്ട ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാറിൻ്റെ ഇടതുവശത്തെ ഡോർ തകർന്ന് റോഡിൽ വീണു. നിയന്ത്രണം വിട്ട ഇന്നോവ കാർ താഴെ ചമ്പാട് മനേക്കര റോഡിന് സമീപം സജീവൻ്റെ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട KL 58.T 380 നമ്പർ ഓട്ടോയിലിടിക്കുകയായിരുന്നു. സജീവനും, ഓട്ടോ ഡ്രൈവർ പ്രകാശനും സമീപത്ത് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന ഇന്നോവ മനേക്കര ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു. കാറിൽ മയക്കുമരുന്ന് സംഘമാണെന്നാണ് സംശയം. ഇതു സംബന്ധിച്ച് പാനൂർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് സി സി ടിവികൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തിൽ പെട്ട ഇന്നോവ കണ്ടെത്താൻ പാനൂർ പൊലീസ് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വർക്ക്ഷോപ്പുകളിലും വിവരം കൈമാറിയിട്ടുണ്ട്.
إرسال تعليق