ആലപ്പുഴ പള്ളിപ്പാട് എയർഗണ്ണിന് വെടിയേറ്റ് മധ്യവയസ്ക്കൻ മരിച്ചു. പള്ളിപ്പാട് വഴുതാനത്ത് സോമൻ ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട്അയൽവാസിയും ബന്ധവുമായ പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. വയറിലും മുതുകിലും ആണ് വെടിയേറ്റത്. സോമനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബപരമായ തർക്കങ്ങമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് മരിച്ച സോമൻ്റെ ഇരട്ട സഹോഭരങ്ങളുമായി പ്രസാദ് കലയിൽ വെച്ച് വഴക്കിട്ടിരുന്നു. ഇത് ചോദിക്കാൻ സോമൻ വീട്ടിലെത്തിയപ്പോഴാണ് വിമുക്ത ഭടൻ കൂടിയായ പ്രസാദ് വെടിവെച്ചത്.
إرسال تعليق