ഓണത്തിന് ശേഷവും കിറ്റ് വിതരണം ചെയ്യും; ജി ആര്‍ അനിൽ



ഓണക്കിറ്റ് ഇന്നും വാങ്ങാന്‍ കഴിയത്തവര്‍ക്ക് ഓണത്തിന് ശേഷം കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വൈകിയതിന്റെ പേരില്‍ കിറ്റ് ആര്‍ക്കും നിഷേധിക്കില്ല.

ഇന്ന് ഉച്ചയോടെ മൂന്നര ലക്ഷത്തിൽ അധികം പേര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. രാത്രി എട്ട് മണിയോടെ ഏതാണ്ട് മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യാൻ ആവുമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്കുകൂട്ടല്‍. നേരത്തെ ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്.

സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement