ഒറ്റപ്പെട്ട മഴ തുടരും; സെപ്റ്റംബർ ശക്തമായ മഴയോടെ ആരംഭിക്കും




കോരിച്ചൊരിയുന്ന മഴയുമായി സെപ്റ്റംബർ തുടങ്ങും. വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിൽ നാളെ രൂപം കൊള്ളുന്ന ചക്രവാത ചുഴി സെപ്റ്റംബർ 2ന് ന്യൂന മർദം സൃഷ്ടിച്ചേക്കും. ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ഇത് കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴക്ക്‌ കാരണമാകും.

സെപ്റ്റംബർ 3 മുതൽ 6 വരെ കേരളത്തിൽ അതി ശക്തമായ മഴക്ക് സാധ്യത നിലനിൽക്കുന്നു.

പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടിയിട്ടുണ്ട്. അറബി കടലിൽ മേഘ രൂപീകരണം ആരംഭിച്ചിട്ടുണ്ട്. നേരിയ തോതിൽ മഴ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട്. ഇനി ന്യൂനമർദം സൃഷ്ടിക്കുന്ന ഈർപ്പത്തിന്റെ തള്ളിച്ച കൂടി ആകുമ്പോൾ മഴ കനക്കും.

സെപ്റ്റംബർ മുഴുവനായി മഴ ആകാനാണ് സാധ്യത. ബംഗാൾ ഉൾകടലിൽ തുടരെ തുടരെ ന്യൂന മർദങ്ങൾ ഉണ്ടായേക്കും.

©Mohan kumar

Post a Comment

أحدث أقدم

Join Whatsapp

Advertisement