സംസ്ഥാനത്ത് അടുത്ത രണ്ടാഴ്‌ചയും വരണ്ട കാലാവസ്ഥ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രംമുന്നറിയിപ്പ് നൽകി.
അങ്ങനെയായാൽ കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടയിലെ ഏറ്റവും കുറവ് മഴ ലഭിച്ച ആഗസ്‌താകും ഇത്. വെള്ളിയാഴ്‌ച കൊല്ലം, കോട്ടയം ജില്ലകളിൽ സാധാരണയിൽ നിന്ന് അഞ്ച് ഡിഗ്രി വരെ ചൂട് കൂടുതലായിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ചൂട് 34 ഡിഗ്രിയും,കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33 ഡിഗ്രിവരെയും ചൂട് ഉയർന്നു. സാധാരണ ലഭിക്കേണ്ട മഴപോലും ലഭിക്കാതെയായതാണ് പ്രശ്‌നമായത്.
إرسال تعليق