കണ്ണൂര്‍ സിറ്റി പോലീസിന്‍റെ ആഭിമുഖ്യത്തില്‍ “Say yes to Sports – Say no to Drugs” എന്ന സന്ദേശം ഉയര്‍ത്തി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു


കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലീസിന്‍റെ ആഭിമുഖ്യത്തില്‍ “Say yes to Sports – Say no to Drugs” എന്ന സന്ദേശം ഉയര്‍ത്തി വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. യുവജനതയെ ലഹരി-മയക്കുമരുന്നുകള്‍ക്കെതിരെ പോരാടുന്നതിനായി പ്രചോദനവും ബോധവത്കരണവും നല്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്പോര്‍ട്ട്സ് മേള ഒരുക്കുന്നത്. 17-03-2022 തിയ്യതി വ്യാഴം വൈകുന്നേരം അഞ്ചു മണിക്ക് കൂത്തുപറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നിരിക്ക സോക്രക്സ് ടര്‍ഫ്ഫ് ഫൂട്ബാള്‍ ഗ്രൌണ്ടില്‍ ആണ് മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന് ലഹരി വിരുദ്ധ സന്ദേശം നല്കി യുവജനങ്ങളെ സ്പോര്‍ട്ട്സ് മറ്റു കായിക മത്സരങ്ങളിലേക്ക് ആകര്‍ഷിച്ചു പ്രോത്സാഹനം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് എന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS പറഞ്ഞു. ഉന്‍മാദത്തില്‍ നിന്നും ഉത്സാഹത്തിലേക്ക് - ലഹരി വിരുദ്ധ സംഗമം – പ്രയാണം 2022 എന്ന ബാനറില്‍ സംഘടിപ്പിക്കുന്ന പരിപാടി വേങ്ങാട് ഗ്രാമപഞ്ചായത്ത്, സേവ് ഊര്‍പ്പള്ളി, സോക്രക്സ് ടര്‍ഫ്ഫ് സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് ഓപ്പണ്‍ ഫുട്ബോള്‍ മത്സരങ്ങളും 6.30 മണിക്ക് വനിതകളുടെ കേല്‍ക്കളി, കളരി മത്സരങ്ങളും നടക്കും. ഏഴ് മണിക്ക് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS ന്‍റെ നേതൃത്വത്തില്‍ പോലീസ് ഫുട്ബോള്‍ ടീമും പത്രപ്രവര്‍ത്തകരുടെ ഫുട്ബോള്‍ ടീമും, ഫയര്‍ ആന്‍ഡ് റെസ്ക്യു കൂത്തുപറമ്പ ഫുട്ബോള്‍ ടീമും, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഫുട്ബോള്‍ ടീമും ഏറ്റുമുട്ടും.  


Post a Comment

أحدث أقدم

Join Whatsapp

Advertisement