കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥനത്തെ ഏറ്റവും വലിയ MDMA മയക്കുമരുന്നു പിടികൂടിയ കേസ്സിലും കണ്ണൂര്‍ പടന്നപ്പാലത്ത് ഇന്റീരിയര്‍ ഡിസൈന്‍ ഷോപ്പില്‍ പോലീസ് നടത്തിയ റെയിഡില്‍ LSD സ്റ്റാമ്പ് ലഹരി ഗുളികകളും, ബ്രൌണ്‍ ഷുഗറും കണ്ടെത്തിയ കേസ്സിലും ഉള്‍പ്പെട്ട മൂന്നു പേരെ കൂടി പോലീസ് പിടികൂടി. 1) ഷിഹാബ് സി എച്ച്, വ: 35/22, ചൂരിക്കടത്ത്, നിയര്‍ ശാദുലീ മസ്ജിദ്, പുതിയങ്ങാടി, മാടായി പി ഓ, 2) അന്‍സാരി സി സി, വ:33/22, ചെറിയ ചിന്നപ്പന്‍റവിട വീട്, തയ്യില്‍, നിയര്‍ സെന്‍റ്. ആന്റോണീസ് യൂ പി സ്കൂള്‍, കണ്ണൂര്‍, 3) ശബ്ന സി സി, @ ആതിര അനി, വ: 26/22, നേമല്‍, കടലായി നട. അഹമ്മദീയ പള്ളി, കുറുവ, കണ്ണൂര്‍ സിറ്റി എന്നിവരെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ അസ്സി: പോലീസ് കമ്മീഷണര്‍ ശ്രീ പി പി സദാനന്ദന്‍റെയും കണ്ണൂര്‍ ടൌണ്‍ ഇന്‍സ്പെക്ടര്‍ ശ്രീ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് DANSAF ടീം അംഗങ്ങള്‍ ആയ ASI മാരായ അജയന്‍, രഞ്ജിത്, SCPO മാരായ അജിത്ത് മഹേഷ്, മിഥുന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. പിടികൂടപ്പെട്ട അന്‍സാരിയും ശബ്നയും ഭാര്യാഭര്‍ത്തക്കന്മാരാണ്. രണ്ടുമാസം മുന്‍പ് കണ്ണൂര്‍ സിറ്റി സെന്‍റ്റില്‍ വച്ച് അന്‍സാരിയെയും ശബ്നയുടെ അനുജനെയും മയക്കുമരുന്നുമായി എക്സൈസ് പാര്‍ട്ടി പിടികൂടിയ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങിയിട്ടു ദിവസങ്ങളെ ആയിട്ടുള്ളൂ. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം MDMA കേസ്സില്‍ നേരത്തെ പിടികൂടിയായ നിസ്സാമില്‍ നിന്നും മയക്കുമരുന്നു എത്തിച്ച് വില്‍പ്പന തുടങ്ങിയിരുന്നു. നിസ്സം തന്‍റെ മയക്കുമരുന്നു വില്‍പ്പനയുടെ സൌകര്യത്തിന് വേണ്ടി അന്‍സാരിയെയും ശബ്നയെയും ഈ കേസ്സില്‍ നേരത്തെ പോലീസ് പിടികൂടിയ ബല്‍ക്കീസ് ആദ്യം താമസിച്ചിരുന്ന വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. നിസ്സമാണ് ഇവരുടെ വീട്ടു വാടകയും മറ്റും നല്‍കിവന്നിരുന്നത്. ബല്‍ക്കീസ് പോലീസ് പിടിയില്‍ ആയതിനു ശേഷവും മയക്കുമരുന്നു എത്തിച്ച് ഇവര്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് കേസ്സില്‍ അന്‍സാരി ജയിലില്‍ കിടന്ന സമയത്ത് ശബ്ന മയക്കുമരുന്നു വില്‍പ്പന നടത്തിയിട്ടുള്ളതും പോലീസ് കണ്ടെത്തി. പോലീസ് ഈ കേസ്സിലെ മറ്റ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
إرسال تعليق