കണ്ണൂര്‍: സംസ്ഥനത്തെ ഏറ്റവും വലിയ MDMA മയക്കുമരുന്നു കണ്ണൂരില്‍ വച്ച് പിടികൂടിയ കേസ്സിലെ മുഖ്യ പ്രതി പോലീസ് പിടിയിലായി. നിസ്സം അബ്ദുള്‍ ഗഫൂര്‍, വ: 35/22, റാബിയ മന്‍സില്‍, തെക്കി ബസാര്‍, കണ്ണൂര്‍ ആണ് കസ്റ്റഡിയില്‍ ആയത്. കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ പി കെ സുമേഷിന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ബല്‍ക്കീസ്, അഫ്സല്‍ എന്നിവരെ MDMA മയക്കുമരുന്നുമായി പിടികൂടിയ വാര്‍ത്ത വന്നതിനു ശേഷം പല സ്ഥലങ്ങളില്‍ ആയി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു നിസ്സം അബ്ദുള്‍ ഗഫൂര്‍. ശാസ്ത്രീയമായ അന്വേഷണത്തിനോടുവിലാണ് മഞ്ചേശ്വരം ഹോസ്സങ്കടിയില്‍ വച്ച് നിസ്സാം പിടിയിലാകുന്നത്. പ്രത്യേക അന്വേഷണ SI മാരായ റാഫി, മഹിജന്‍, ASI മാരായ രഞ്ജിത്, അജയന്‍, SCPO മിഥുന്‍ തുടങ്ങിയവരും പ്രതിയെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയുടെ ബാങ്ക് അക്കൌണ്ടുകള്‍ പോലീസ് മരവിപ്പിച്ചിട്ടുണ്ട്. ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് ഒരു കോടിക്ക് മുകളിലുള്ള പണ ഇടപാടുകള്‍ നടക്കുന്നതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ ബാംഗ്ലൂരില്‍ വച്ച് കഞ്ചാവ് പിടികൂടിയ കേസ്സില്‍ നിസ്സം ആറ് മാസം ജെയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മയക്കുമരുന്നു വില്‍പ്പനയിലെ പണം കൊണ്ട് ആഡംഭര ജീവിതം നയിച്ചു വരികയായിരുന്നു നിസ്സം. കണ്ണൂരിലെ മയക്കുമരുന്നു കേസ്സുകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പ്രതിക്ക് ഇതുമായി ബന്ധപ്പെട്ടു ഏഴു കേസ്സുകള്‍ കേരളത്തിലും മറ്റ് സംസ്ഥനങ്ങളിലുമായി നിലവിലുണ്ട്. കേരളത്തില്‍ മലബാര്‍ മേഖലകളില്‍ പുതുതലമുറ മയക്കുമരുന്നുകളുടെ മൊത്തവിതരണക്കാരനാണ് പിടിയിലായ നിസ്സാം. ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആയ പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പേര്‍ ഈ കേസ്സുമായി ബന്ധമുണ്ട് എന്നും ഇനിയും അറസ്റ്റ് ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ IPS അറിയിച്ചു. നിസ്സാം, ബല്‍ക്കീസ്, അഫ്സല്‍ എന്നിവര്‍ പിടിയിലായതോടെ മലബാര്‍ മേഖലയിലെ മയക്കുമരുന്നു വിതരണത്തിന്‍റെ മുഖ്യ കണ്ണികള്‍ തകര്‍ത്തിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പോലീസ്.
إرسال تعليق