കണ്ണൂര്രിൽ മാവോയിസ്റ്റുകളെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍


കണ്ണൂര്‍ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റ് സംഘത്തെ കണ്ടതായി വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ആയുധധാരികളായ മൂന്നംഗ സംഘത്തിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് മൊയ്തീന്‍ എന്നയാള്‍ സംഘത്തിലുണ്ടെന്നാണ് സ്ഥിരീകരണം.

രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മേലെ പാല്‍ചുരത്തിന് സമീപമുള്ള കാട്ടിലൂടെ മാവോയിസ്റ്റുകള്‍ നടന്ന് പോകുന്നത് വനപാലകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വനപാലകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേളകം പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഫെബ്രുവരി 21ന് നാദാപുരം പശുക്കടവിലെ പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി വിവരം ലഭിച്ചിരുന്നു. ആ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നു. ഇവരില്‍ നാലുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്‍മാരുമായിരുന്നു. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്ന് തണ്ടര്‍ബോള്‍ട്ടും കേരള പൊലീസ് സംഘവും ഈ മേഖലയില്‍ അന്വേഷണം നടത്തിയെങ്കില്‍ കൂടുതല്‍ വിവരങ്ങല്‍ ലഭിച്ചിരുന്നില്ല.

Post a Comment

أحدث أقدم

Join Whatsapp

Advertisement